Thiruvananthapuram

ആശാപ്രവര്‍ത്തകരോട് സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ മര്യാദ കാണിക്കണം: എം.ടി. രമേശ്

Published by

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകലില്ലാതെ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ ജനാധിപത്യ മര്യാദ കാണിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമരപന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് ഇടത് സര്‍ക്കാര്‍ നല്കുന്നത്. ഫണ്ട് നല്കുന്നില്ലെന്ന് പറഞ്ഞ് വെറുതെ കേന്ദ്രസര്‍ക്കരിനെ കുറ്റം പറയുകയാണ്. ഫണ്ടിന്റെ കുറവുണ്ടെങ്കില്‍ കേന്ദ്രത്തെ അറിയിക്കണം. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. 2023-24ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലാപ്‌സായത് സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പിടിവാശി കൊണ്ടാണ്. ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ കേരളം കൃത്യമായ കണക്കും രേഖയും കാണിക്കുന്നില്ല. ഫണ്ടിന്റെ കാര്യത്തില്‍ സര്‍ക്കാരും മന്ത്രിമാരും തമ്മിലുള്ള കള്ളക്കളികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ജി.എസ്. സുരേഷ്, ദേശീയ കമ്മിറ്റി അംഗം പൂന്തുറ ശ്രീകുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഞ്ജന തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക