Kerala

കേന്ദ്രം അവഗണിച്ചാലും കേരളം സ്വന്തം കാലിൽ നിൽക്കും ; കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും : എം വി ഗോവിന്ദൻ

Published by

കൊല്ലം: എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകും.സമ്മേളനത്തിൽ ആരോ​ഗ്യകരമായ ചർച്ചകൾ നടന്നു. വിമർശനവും സ്വയം വിമർശവും ഇല്ലെങ്കിൽ പാർടിയില്ല. കേന്ദ്ര അവഗണയ്‌ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കും.

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ ചൂണ്ടികാണിച്ച എല്ലാ പിന്തിരിപ്പന്മാരുടെയും ഒരു മുന്നിണി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ടിക്കുമെതിരായി രൂപപ്പെട്ട് വരികയാണ്.2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സൃഷ്ടിക്കാനാവണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച് മുന്നോട്ടേക്ക്‌ പോകാനാവണം.- എം വി ഗോവിന്ദൻ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by