Thiruvananthapuram

ബസില്‍ നിന്ന് ലഭിച്ച 78000 രൂപ ഉമടസ്ഥന് നല്‍കി മുന്‍ ബോക്‌സിങ് കോച്ച്

Published by

തിരുവനന്തപുരം: യാത്രയ്‌ക്കിടയില്‍ ബസില്‍ മറന്നുവച്ച ബാഗില്‍ നിന്ന് ലഭിച്ച 78000 രൂപ പോലീസിലേല്‍പ്പിച്ച് മുന്‍ ബോക്‌സിംഗ് കോച്ച്. തമ്പാനൂര്‍ അരിസ്റ്റോജംഗ്ഷനില്‍ താമസിക്കുന്ന സ്‌പോര്‍ട്‌സ് അതോറ്റി ഓഫ് ഇന്ത്യയിലെ മുന്‍ ബോക്‌സിംഗ് കോച്ച് എസ്.കോലപ്പ പിള്ളയാണ് തനിക്ക് നാഗര്‍കോവിലില്‍ നിന്ന് ബസ്‌യാത്രക്കിടെ ലഭിച്ച 78000 രൂപ, പാസ്ബുക്ക്, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേല്‍പ്പിച്ചത്.

തിരുനെല്‍വേലി അരവിന്ദ് ആശുപത്രിയില്‍ കണ്ണ് ചികിത്സ കഴിഞ്ഞു വ്യാഴാഴ്ച തിരുനെല്‍വേലിയില്‍ നിന്ന് നാഗര്‍കോവിലേക്ക് ബസില്‍ യാത്രചെയ്യുകയായിരുന്നു കോലപ്പ പിള്ള. നാഗര്‍കോവിലില്‍ എത്തയപ്പോള്‍ ബസില്‍ ആരോ മറന്നുവച്ചിരുന്ന ബാഗ് കണ്ട്. തുറന്നുനോക്കിയപ്പോള്‍ ഒരുകെട്ട് പണവും മറ്റ് രേഖകളും കാണുകയായിരുന്നു. അവിടെ ഏല്‍പ്പിച്ചാല്‍ എന്താകുമെന്ന് അറിയാന്‍ സാധിക്കില്ലെന്നതുകൊണ്ട് തിരുവനന്തപുരത്ത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കൈമാറുകയായിരുന്നു.

ബാഗില്‍ ഉണ്ടായിരുന്ന രേഖകളില്‍ നിന്ന് ഉമടസ്ഥനെ മനസിലാക്കിയ പോലീസ് ബാഗ് ഉടമ തൂത്തുക്കുടി സ്വദേശി സമുദ്രപാണ്ഡ്യനെ വിളിച്ചുവരുത്തി ബാഗ് തിരികെ നല്‍കി.
രാജസ്ഥാനില്‍ ജോലിചെയ്യുന്ന ആളാണ് സമദുദ്രപാണ്ഡ്യന്‍. വിരമിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്വകാര്യാവശ്യത്തിന് ആഭരണം പണയംവയ്‌ക്കാന്‍ പോയി വരുമ്പോഴാണ് ബാഗ് ബസില്‍ മറന്നുവച്ചത്. സമുദ്രപാണ്ഡ്യനെ വിളിച്ചുവരുത്തി ഇന്നലെ രാവിലെ കോലപ്പാ പിള്ളയുടെ സാന്നിധ്യത്തില്‍ തമ്പാനൂര്‍ സിഐ ശ്രീകുമാര്‍ പണമടങ്ങിയ ബാഗും രേഖകളും സമുദ്രപാണ്ഡ്യന് കൈമാറി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by