ആലുവ: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ കൊട്ടുവള്ളി പഞ്ചായത്തിലെ പറവൂരിൽ ഇപ്പോഴും വെയിറ്റിങ് ഷെഡ്. പറവൂർ മന്നം വാണിയക്കാടാണ് ഈ കാത്തിരിപ്പു കേന്ദ്രമുള്ളത്. പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ ആ പേരിലുള്ളതെല്ലാം നേരത്തെ എടുത്തുമാറ്റിയിരുന്നു. എന്നാൽ മന്നത്തെ വെയിറ്റിങ് ഷെഡിൽ നിന്ന് ഇത് വരെയും ഭീകരസംഘടനയുടെ പേര് നീക്കിയിട്ടില്ല.
2018 ഫെബ്രുവരി 17ന് പോപ്പുലർ ഫ്രണ്ട് ഡേയിൽ വാണിയക്കോട് യൂണിറ്റാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം ഇവിടെ സ്ഥാപിക്കുന്നത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നാളിതുവരെയും ഈ കാത്തിരുപ്പു കേന്ദ്രം മാറ്റാൻ അധികൃതർ തയാറായിട്ടില്ല. UAPA നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ അഖിലേന്ത്യ പ്രസിഡണ്ടായ തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ ഫൈസിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.
ഭീകര പ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്ന് അറസ്റ്റിലാവാതിരുന്ന നേതാക്കളില്‍ ഒരാളാണ് ഫൈസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: