കൊല്ലം ; സനാതനവിശ്വാസങ്ങളെ ചവിട്ടിതേയ്‌ക്കാനുള്ള ശ്രമങ്ങളുമായി കേരള പോലീസ് . കൊറ്റകുളങ്ങര ദേവീക്ഷേത്രത്തിൽ വയലിൻ വായിക്കുന്നതിനിടെയാണ് പത്തു വയസുകാരിയായ കുഞ്ഞ് കലാകാരിയോട് പോലും പോലീസ് ഹുങ്ക് കാട്ടിയത്.
തെക്കേ ചേരുവാരം ഉത്സവത്തോടനുബന്ധിച്ച് മലപ്പുറം സ്വദേശി ഗംഗ ശശിധരൻ അവതരിപ്പിച്ച വയലിൻ പരിപാടിക്കിടെയാണ് സംഭവം. “മരുതമലയ് മാമണിയെ മുരുകയ്യാ” എന്ന തമിഴ് പാട്ട് വയലിനിൽ വായിച്ചുകൊണ്ടിരുന്ന കുട്ടി ഭയക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ലൈറ്റും സൗണ്ടും ഓഫാക്കി പരിപാടി നിർത്തിച്ചു. വായിച്ചു കൊണ്ടിരിക്കുന്ന പാട്ട് പൂർത്തീകരിക്കാൻ പോലും സമ്മതിക്കാതെയായിരുന്നു ധാർഷ്ട്യം .
അതേസമയം ഇതൊക്കെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമേ നടക്കൂവെന്നും മറ്റേതെങ്കിലും ആരാധനലയത്തിൽ കയറി ഇത് ചെയ്യാൻ കേരള പോലീസിനു മുട്ടിടിക്കുമെന്നും വിശ്വാസികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക