തിരുവനന്തപുരം: പൊതുവേ അന്തര്‍മുഖനും അധികം സുഹൃത്തുക്കളില്ലാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നു നാടിനെ നടുക്കിയ കൊലയാളി അഫാന്‍. ക്ഷമയുള്ളവന്‍, ഭക്തന്‍ എന്നെല്ലാമാണ് അഫാന്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം. ഫോണും ഇന്റര്‍നെറ്റും അധികമായി ഉപയോഗിച്ചിരുന്ന അഫാന്‍ സൗമ്യനായി ഇടപെടുമ്പോഴും ദുരൂഹവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അമ്മയെ ആക്രമിക്കുമ്പോഴും താന്‍ ഏറെ സ്‌നേഹിച്ചിരുന്ന അനുജനെയും പെണ്‍സുഹൃത്തിനെയും വകവരുത്തുമ്പോഴും ഇയാള്‍ക്ക് അല്പം പോലും മനസ്താപമുണ്ടായില്ല. പോലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാന്‍ പോ
യപ്പോള്‍ ഉല്ലാസവാനായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഈ ദ്വന്ദവ്യക്തിത്വം പോലീസിനും വെല്ലുവിളിയായിട്ടുണ്ട്.
സൗമ്യനായി ഇടപെടുമ്പോഴും ക്രൂരത കൈവിടാതിരിക്കുക, പൊതുസമൂഹത്തില്‍ നിന്ന് അകലം പാലിക്കുക, വേണ്ടപ്പെട്ടവരെപ്പോലും നിര്‍ദാക്ഷിണ്യം വകവരുത്താന്‍ മടിക്കാതിരിക്കുക തുടങ്ങി മതതീവ്രവാദികളുടെ മനസികനിലയുള്ള വ്യക്തിയായിരുന്നു അഫാന്‍. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ലക്ഷ്യംവയ്‌ക്കുന്ന ആളെ തലച്ചോറുതകര്‍ത്ത് ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന പിഎഫ്‌ഐ ആക്രമണരീതിയാണ് അഫാനും പിന്തുടര്‍ന്നത്.
പിഎഫ്‌ഐ ശക്തികേന്ദ്രമായ കലുങ്കിന്‍മുഖത്തിന് ഏതാനും മീറ്ററുകള്‍ അകലയാണ് അഫാന്‍ താമസിക്കുന്നത്. ഈ ഭാഗങ്ങളിലൂടെ രാത്രിയില്‍ യാത്രചെയ്യുന്നവരെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യലുള്‍പ്പെടെ നടന്നതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു. ഇവിടെ തിരുവോണനാളില്‍ പാതിരാത്രിയില്‍ തമ്മില്‍ത്തല്ലി രണ്ടുപേര്‍ മരിച്ചിട്ട് അധിക കാലമായില്ല. ഇതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്പരം ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പ്രതികളും കൊല്ലപ്പെട്ടവരും പിഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫാന്റെ ബന്ധങ്ങളുടെ ചുരുളച്ചാല്‍ മാത്രമേ ഇയാളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക