World

ഫ്രാൻസിലെ മോൺസ്റ്റർ സർജൻ: 300-ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി ഉടൻ : പീഡനം നടത്തിയത് ഇരകളെ മയക്കിയ ശേഷം

തെളിവുകളുടെ അടിസ്ഥാനത്തിൽ 1980 മുതൽ 2017 വരെ അയാൾ തന്റെ രോഗികളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തുടർന്നതായി തെളിഞ്ഞു

Published by

പാരീസ് : ഫ്രാൻസിലെ 74 കാരനായ മുൻ സർജൻ തന്റെ കരിയറിൽ 300 ലധികം രോഗികളെ, കൂടുതലും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്നെന്ന് റിപ്പോർട്ട്. ജോയൽ ലെ സ്കോറനെക് എന്ന റിട്ട. സർജനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് കേസ് കോടതിയിൽ തുടരുകയാണ്.

കഴിഞ്ഞ 25 വർഷമായി ഈ ഹീനമായ കുറ്റകൃത്യം ചെയ്തതായി സ്കോറനെക്കിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. മിക്ക കേസുകളിലും ഇരകൾ അബോധാവസ്ഥയിലായിരുന്ന വേളകളിലാണ് ഇയാൾ തന്റെ കാമവെറി തീർത്തിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020 ൽ 4 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്തുവന്നപ്പോഴാണ് ജോയൽ ലിയോ സ്കാരെൻ ആദ്യമായി അറസ്റ്റിലായത്. ഇതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയും അയാൾ തന്നെ തന്റെ ഹീനമായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ എഴുതിയ ഡയറികളുടെയും വീഡിയോ വീഡിയോ റെക്കോർഡിംഗുകളുടെയും രൂപത്തിലുള്ള തെളിവുകൾ പോലീസ് കണ്ടെത്തുകയും ചെയ്തു.

ഈ രേഖകളുടെ അടിസ്ഥാനത്തിൽ 1980 മുതൽ 2017 വരെ അയാൾ തന്റെ രോഗികളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തുടർന്നതായി തെളിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ഈ സർജൻ ശസ്ത്രക്രിയയ്‌ക്കിടെ രോഗികളെ ചൂഷണം ചെയ്യുക മാത്രമല്ല കൊച്ചുകുട്ടികളെ തന്റെ ക്രൂരതയ്‌ക്ക് ഇരയാക്കുകയും ചെയ്തു. ഇരകളിൽ 4 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു.

അതേ സമയം ഇത് സംബന്ധിച്ച വാദം ഫ്രഞ്ച് കോടതിയിൽ പുരോഗമിക്കുകയാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കാമെന്നാണ് റിപ്പോർട്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by