Version 1.0.0
കോട്ടയം: കൈരളിയില്‍ ജോലി ചെയ്യവെ, ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി സിപി എം നേതാവ് എം. എം. മണിയുടെ കൊച്ചുമകളും സിപിഎം രാജക്കാട് ഏരിയ സെക്രട്ടറി സതിയുടെ മകളുമായ ദേശാഭിമാനി സബ് എഡിറ്ററുമായ അനുശ്രീ വി. കെ. സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇതില്‍ പറയുന്ന ആരാധ്യനായ വ്യക്തി ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന സിപി എമ്മില്‍ പാര്‍ട്ടി അനുഭാവികള്‍ക്കു പോലും ഉണ്ടാകുന്ന ദുരനുഭവത്തിന്‌റെ ആവര്‍ത്തനമാണ് ഈ കുറിപ്പില്‍ തെളിയുന്നത്.
കുറിപ്പിന്‌റെ പൂര്‍ണ്ണ രൂപം: ഇന്ന് പലരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി. ആരാധ്യന്‍, ആദരണീയന്‍ എന്നൊക്കെയാണ് വായിച്ച വാക്കുകള്‍. എനിക്ക് അയാളുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മൂന്ന് മണിക്ക് എഴുന്നേറ്റ്, ഓഫീസില്‍ രാവിലെ നാലുമണി ഷിഫ്റ്റില്‍ കയറി, ഒരു ആറര ഒക്കെ ആകുമ്പോഴേക്കും ഇനി സഹിക്കില്ല എന്ന അവസ്ഥയില്‍ ഓടിച്ചെല്ലുമ്പോള്‍ ലേഡീസ് വാഷ്റൂമിനകത്തു കണ്ണാടിയും നോക്കി നിന്ന് മൂളിപ്പാട്ടും പാടി നരച്ച മുടി ചീകിയൊതുക്കുന്ന മനുഷ്യനെയാണ്. തൊട്ടടുത്ത ഡോര്‍ പുരുഷന്മാരുടെ വാഷ്റൂം ആണെങ്കിലും നമ്മള്‍ ഓടിക്കയറി ചെല്ലുമ്പോള്‍ പോലും പെട്ടെന്നിറങ്ങാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്ന് വിശദമായി തയ്യാറാകുന്ന മനുഷ്യനോട് എനിക്കൊരിക്കല്‍ പോലും ഒരു ബഹുമാനം തോന്നിയിട്ടില്ല. അത്രയും നേരം സഹിച്ച പോലല്ല, ബാത്റൂം വാതില്‍ വരെ എത്തിയാല്‍ പിന്നെ ബ്ലാഡര്‍ പറഞ്ഞാല്‍ കേള്‍ക്കണം എന്നില്ല. ഗതികെട്ട് ഒരു ദിവസം സഹപ്രവര്‍ത്തകനെ കോറിഡോറില്‍ കാവല്‍ നിര്‍ത്തി പുരുഷന്മാരുടെ വാഷ്റൂമില്‍ കയറേണ്ടി വന്നത് ഇന്ന് വീണ്ടും ഓര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക