Kerala

അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നു; അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ച്

Published by

തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങള്‍കൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
സഹോദരന്‍ അഫ്‌സാന്റെ തലയ്‌ക്ക് ചുറ്റും മുറിവുകളുണ്ട്. തുടര്‍ച്ചയായി ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാന്റെ പെണ്‍ സുഹൃത്ത് ഫര്‍സാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിവിലും ഏറെ ആഴത്തിലാണ്. മുത്തശ്ശി സല്‍മാബീവിയുടെ തലയുടെ പിന്‍ഭാഗത്ത് മാരകമായ പരിക്കുണ്ട്. പിതാവിന്റെ സഹോദരന്‍ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

വെഞ്ഞാറമൂട്ടില്‍നിന്ന)ണു ചുറ്റിക വാങ്ങിയത്. ഇതുപയോഗിച്ച് മുത്തശ്ശി സല്‍മാബീവിയെ ആദ്യം കൊലപ്പെടുത്തി. പിന്നീടാണു പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും ഇതേ ചുറ്റിക ഉപയോഗിച്ചു തലയ്‌ക്കടിച്ചു കൊന്നത്. കാമുകി ഫര്‍സാനയുടെ മുഖം അടിച്ചുതകര്‍ത്തു തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. നെറ്റിയില്‍, മൂക്കിനു മുകളിലായി ആഴത്തില്‍ മുറിവേറ്റിരുന്നു. ഫര്‍സാനയ്‌ക്കും അനുജൻ അഫ്സാനും ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തി നല്‍കിയ ശേഷമാണോ കൊലപ്പെടുത്തിയതെന്ന സംശയവുമുണ്ട്.

പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടി ലത്തീഫ് വീട്ടിലെത്തി സംസാരിച്ചിരുന്നു. ലത്തീഫ് ഇടനിലയ്‌ക്ക് വന്നതിന് അഫാന് ദേഷ്യം ഉണ്ടാകാം. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by