Kerala

ദുഷ്‌പേര് മാറ്റിയെടുക്കാന്‍ ഗതാഗത വകുപ്പ് , അഭ്യന്തര വിജിലന്‍സ് വിഭാഗം വേണമെന്ന് ശുപാര്‍ശ

Published by

തിരുവനന്തപുരം: കൈക്കൂലിക്കാരുടെ ആസ്ഥാന വകുപ്പ് എന്ന പേരുദോഷം മാറ്റിയെടുക്കാനുള്ള പരിശ്രമത്തില്‍ ഗതാഗത വകുപ്പ്. ഉദ്യോഗസ്ഥര്‍ അടിക്കടി കൈക്കൂലിക്കേസില്‍ പിടിയിലാവുന്നതാണ് വകുപ്പിനെ ശുദ്ധീകരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനം. കൈക്കൂലി അവകാശമാണെന്നു കരുതുന്ന ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാന്‍ അഭ്യന്തര വിജിലന്‍സ് വിഭാഗം ആരംഭിക്കണമെന്നാണ് ഇതിനായി ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജുവിന്‌റെ ശുപാര്‍ശ. ഈ ശുപാര്‍ശ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. അടുത്തിടെ എറണാകുളം ആര്‍ടിഒ അടക്കം കൈക്കൂലി ക്കേസില്‍ കുടുങ്ങിയത് വകുപ്പിന് വലിയ നാണക്കേടായിരുന്നു. ആര്‍ ടി ഓഫീസിനെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഏജന്‌റുമാരെ ഒഴിവാക്കിയാല്‍ തന്നെ പകുതി പ്രശ്‌ന പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഇന്‌റേണല്‍ വിജിലന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മികച്ച സര്‍വീസുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വകുപ്പ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക