Kerala

അഫാന്‍ പെണ്‍സുഹൃത്തായ ഫര്‍സാനയില്‍ നിന്ന് വലിയ തുക വാങ്ങി;അഫാന്റെ പിതാവ് അബ്ദുല്‍ റഹീം

Published by

തിരുവനന്തപുരം: വെഞ്ഞാറുംമൂട്ടില്‍ കൂട്ടക്കൊല നടത്തിയ അഫാന്‍ പെണ്‍സുഹൃത്തായ ഫര്‍സാനയില്‍ നിന്ന് വലിയ തുക വാങ്ങിയിരുന്നു. ഫര്‍സാനയില്‍ നിന്ന് പണം വാങ്ങിയ കാര്യം 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അഫാന്റെ പിതാവ് അബ്ദുല്‍ റഹീം വ്യക്തമാക്കി. അഞ്ചലിലെ കോളജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയായ ഫര്‍സാനയും കൊല്ലപ്പെട്ടു
‘അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെക്കാലത്ത് ആണ്‍ പെണ്‍ സൗഹൃദമൊക്കെ സാധാരണമാണെന്നും അതിന് ആവശ്യമില്ലാതെ ഗൗരവം നല്‍കേണ്ടതില്ലെന്നുമുള്ള നിലപാടാണ് താന്‍ ബന്ധുക്കളെ അറിയിച്ചത്. ഈ പെണ്‍കുട്ടിയോട് അഫാന്‍ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. അതില്‍ പകുതിയോളം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നു” അബ്ദുല്‍ റഹീം പറഞ്ഞു.
അഫാനുമായുള്ള ഇഷ്ടം ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ ചെന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നു.
”അഫാന് വിദേശത്ത് സ്ഥാപനം നടത്തിയതിന്റെ പേരിലോ സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി അറിവില്ലെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. യാതൊരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല. കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതമൂലം 7 വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടുമില്ല. നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ വിവരം കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആറ് മാസത്തെ സന്ദര്‍ശക വീസയില്‍ അഫാന്‍ സൗദിയില്‍ വന്നിരുന്നു. തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയത്. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ല” അബ്ദുല്‍ റഹീം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by