Entertainment

ഉണ്ണി മുകുന്ദന്റെ ഭാഗ്യരേഖ തെളിഞ്ഞു;ഗെറ്റ് സെറ്റ് ബേബിയിലെ ഡോക്ടര്‍ കഥാപാത്രത്തിന് തിയറ്ററുകളില്‍ കയ്യടി

മാര്‍ക്കോ എന്ന വയലന്‍സ് ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ശാന്തമായ കുടുംബചിത്രമായ ഉണ്ണി മുകുന്ദന്‍റെ ഗെറ്റ് സെറ്റ് ബേബിയ്ക്ക് തിയറ്ററുകളില്‍ കയ്യടി. അദ്ദേഹം അവതരിപ്പിച്ച ഡോ. ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റിനെ കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

Published by

കൊച്ചി: മാര്‍ക്കോ എന്ന വയലന്‍സ് ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ശാന്തമായ കുടുംബചിത്രമായ ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബിയ്‌ക്ക് തിയറ്ററുകളില്‍ കയ്യടി. അദ്ദേഹം അവതരിപ്പിച്ച ഡോ. ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റിനെ കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

കുട്ടികള്‍ക്കായി കാത്തിരിക്കുന്നതും അത് ചെലുത്തുന്ന സാമൂഹികമായ സമ്മര്‍ദ്ദവും ശക്തമായി ഈ സിനിമ അവതരിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്റെ കാഴ്ചപ്പാടില്‍ ആണ് ഈ കഥാതന്തു വികസിക്കുന്നത്. ഈ സിനിമയിലെ ഇമോഷണല്‍ രംഗങ്ങളിലെ ഉണ്ണിയുടെ പ്രകടന മികവിനാണ് കയ്യടി കിട്ടുന്നത്.

സിനിമ റിലീസായതിന് പിന്നാലെ വിവിധ വെബ്സൈറ്റുകള്‍ പുറത്തുവിടുന്നത് പോസിറ്റീവ് റിവ്യൂകള്‍. വയലന്‍സില്ലാതെ സൈലന്‍റായ ഉണ്ണി മുകുന്ദന്‍ ഒരു വ്യത്യസ്ത അനുഭവമായി ഹൃദയം തൊടുന്നുവെന്ന് പ്രേക്ഷകര്‍. ഇടിച്ചു താഴെയിട്ടവന്റെ വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയം പറിച്ചെടുക്കുന്ന മാര്‍കോ പീറ്റര്‍ എന്ന ഉണ്ണിയുടെ ഗ്യാങ്സ്റ്റര്‍ വാറിന്റെ കഥ പറയുന്ന മാര്‍കോയിലെ കഥാപാത്രത്തിന് കടകവിരുദ്ധമാണ് ഗെറ്റ് സെറ്റ് ബേബിയിലെ ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍. തികച്ചും കടകവിരുദ്ധമായ രണ്ട് കഥാപാത്രങ്ങള്‍ ഒരു മാസത്തെ ഇടവേളയില്‍ അഭിനയിച്ചു ഫലിപ്പിച്ചു എന്ന് വന്നതോടെ അതിവേഗം സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ചുവടുവെയ്‌ക്കുന്ന താരമായി ഉണ്ണിയെ കേരളം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by