Kerala

സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച ഇസ്രായേല്‍ സ്വദേശി മുണ്ടക്കയത്ത് പിടിയില്‍

.സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടു

Published by

കോട്ടയം : അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച ഇസ്രായേല്‍ സ്വദേശി പിടിയില്‍. ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്.

കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് പോകും വഴിയാണ് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചത്.ഇന്റലിജന്‍സ് വിഭാഗം പൊലീസിന് വിവരം നല്‍കി.

തുടര്‍ന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജന്‍സും ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും ഇയാളെ ചോദ്യം ചെയ്തു.സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടു. ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രാഫി ആക്ട് പ്രകാരമാണ് കേസ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by