Kerala

കോഴിക്കോട് ഈ മാസം 21 വരെ ഉത്സവങ്ങളില്‍ ജില്ലയില്‍ നിന്നുളള ഒരാനയെ എഴുന്നള്ളിക്കാം

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിക്കും

Published by

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഈ മാസം 21 വരെ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാവൂ. ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിക്കും. ഇതിന് ശേഷമാകും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അനുമതി നല്‍കുക. കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടം മൂലം ഈ മാസം 21 വരെ ജില്ലയില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by