Kerala

തിരുവനന്തപുരത്ത് പാര്‍വതി പുത്തനാറില്‍ വയോധിക മരിച്ചനിലയില്‍

വീട്ടിലേക്ക് മടങ്ങവെ കാല്‍തെറ്റി പാര്‍വതിപുത്തനാറിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്

Published by

തിരുവനന്തപുരം:കഴക്കൂട്ടത്തിന് സമീപം പാര്‍വതി പുത്തനാറില്‍ വയോധിക മരിച്ചനിലയില്‍. മേനംകുളം കല്‍പന കോളനി സ്വദേശി ലളിത (72) യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെളളിയാഴ്ച രാവിലെയാണ് ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.ആറിന് കരയിലുള്ള വീട്ടിലായിരുന്നു ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നത്.മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു.പുലര്‍ച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാന്‍ പോയിരുന്നു.എന്നാല്‍ ഭര്‍ത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ലളിത ഒറ്റയ്‌ക്കാണ് വീട്ടിലേക്ക് മടങ്ങിയത്.

വീട്ടിലേക്ക് മടങ്ങവെ കാല്‍തെറ്റി പാര്‍വതിപുത്തനാറിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. പതിവ് പോലെ രാവിലെ ലളിതയെ കാണാനെത്തിയ ബന്ധുക്കള്‍ വീട്ടുപരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടില്ല.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഒമ്പതരയോടെ പാര്‍വതി പുത്തനാറില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ കഴക്കൂട്ടം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by