നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തൃഷ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി മുന്നറിയിപ്പ് നൽകി
2017 ലും എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടർന്ന് തൃഷ സോഷ്യൽ മീഡിയയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് എക്സ് അക്കൗണ്ട് താല്ക്കാലികമായി നടി ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് തൃഷ എക്സിൽ സജീവമായത്.
അജിത്തിനൊപ്പമെത്തിയ വിടാമുയർച്ചിയാണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിടാമുയർച്ചി ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക