തിരുവനന്തപുരം:തിരുവനന്തപുരത്ത് തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ട് ഇടങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു.
പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചു പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക