Kerala

കേരളത്തില്‍ 12,000 ത്തില്‍ പരം വഖഫ് സ്ഥാപനങ്ങള്‍, 8000 ലധികവും കോഴിക്കോട് മേഖലയില്‍

Published by

കോഴിക്കോട് : കേരളത്തിലെ 12,000 ത്തില്‍ പരം വഖഫ് സ്ഥാപനങ്ങളില്‍ 8000 ലധികവും കോഴിക്കോട് മേഖലയില്‍, സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പുതിയ കോഴിക്കോട് ഡിവിഷണല്‍ ഓഫീസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
1985 ലാണ് കോഴിക്കോട്ട് ആദ്യമായി വഖഫ് ബോര്‍ഡിന് പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ ജില്ലകളിലായി വിവിധ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ഓഫീസിലാണ് ഈ പ്രദേശങ്ങളിലെ കേസുകള്‍ കൈകാര്യം ചെയ്തു വരുന്നത്. വഖഫ് നിയമപ്രകാരമുള്ള അപ്പീല്‍ അതോറിറ്റി, വഖഫ് ട്രിബ്യൂണല്‍ എന്നിവയും കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by