Kerala

വേമ്പനാട് കായല്‍ നീന്തി കടന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി

Published by

ചേര്‍ത്തല : വേമ്പനാട് കായല്‍ നീന്തി കടന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി. കൊല്ലം മൈനാഗപ്പള്ളി മുംതാസ് മന്‍സില്‍ ഷെയ്ക് മുഹമ്മദിന്റെയും മുംതാസിന്റെയും മകളായ മെഹ്നാസ് അലി ഷെയ്‌ക്കാണ് ഒരു മണിക്കൂര്‍ ഒന്‍പത് മിനിറ്റു കൊണ്ട് നാലു കിലോമീറ്റര്‍ നീന്തികടന്നത്.

പള്ളിപ്പുറം തവണക്കടവ് ജെട്ടി മുതല്‍ വൈക്കം ബോട്ട് ജെട്ടി വരെയാണ് നീന്തിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുന്നതിനു വേണ്ടിയായിരുന്നു നീന്തല്‍. ശാസ്താംകോട്ട ബ്രൂക് ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നാലര വയസു മുതല്‍ നീന്തല്‍ പഠിക്കുന്നുണ്ട്. കല്ലടയാറ്റില്‍ ഉള്‍പ്പെടെ നീന്തി കടന്നിട്ടുണ്ട്. വേമ്പനാട് കായലില്‍ ആദ്യമാണ്. ദീപു ആലപ്പുഴയാണ് പരിശീലിപ്പിക്കുന്നത്.

തവണക്കടവില്‍ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈക്കത്ത് നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രീതി രാജേഷിന്റെ നേതൃത്തില്‍ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക