Kerala

മദ്ധ്യവയസ്‌ക്കനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Published by

അമ്പലപ്പുഴ : മദ്ധ്യവയസ്‌ക്കനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെയും അച്ഛനെയും അമ്മയേയും തെളിവെടുപ്പ് പൂര്‍ത്തികരിച്ച ശേഷം അമ്പലപ്പുഴ ജുഡിഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്‌ക്കല്‍ കല്ലുപുരക്കല്‍ വീട്ടില്‍ ദിനേശന്‍ (51) കൊല്ലപ്പെട്ട സംഭവത്തിലാണ് അയല്‍വാസികളായ കൈതവളപ്പ് വീട്ടില്‍ കുഞ്ഞുമോന്‍ (55), ഭാര്യ അശ്വമ്മ (അശ്വതി-50) മകന്‍ കിരണ്‍ (28) എന്നിവരെ ജുഡിഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ് രജനി മോഹന്‍ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അശ്വമ്മയെ കൊട്ടാരക്കര വനിതാ ജയിലിലും കുഞ്ഞുമോനെയും കിരണിനെയും ആലപ്പുഴ സബ് ജയിലിലുമാണ് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച ശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി കെ.എന്‍.രാജേഷ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചേയാണ് ദിനേശനെ വീടിന് കിഴക്കുള്ള കാപ്പിത്തോടിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിരണ്‍ തനിച്ചാണ് ഷോക്ക് അടിപ്പിച്ച് ദിനേശനെ കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ശേഷം ദിനേശന് സമീപത്തെ പാടശേഖരത്തില്‍ കൊണ്ടുപോകുന്നതിന് കിരണിനെ പിതാവ് കുഞ്ഞുമോന്‍ സഹായിച്ചതിനും അശ്വമ്മ കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചു വെച്ചതും ആണ് ഇരുവരുടെയും പേരിലുള്ള കുറ്റം.

ഇന്ന് രാവിലെ കുഞ്ഞുമോനേയും അശ്വമ്മയെയും വീട്ടിലും മൃതദേഹം കിടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷോക്ക് അടിപ്പിച്ച കമ്പി കണ്ടെത്തി. മരണം ഉറപ്പാക്കാന്‍ ദിനേശന്റെ ദേഹത്തുവച്ച ചെമ്പ് കോയില്‍ ബോംബ് സ്‌ക്വാഡ് മെറ്റല്‍ഡിറ്റക്ടറിന്റെ സഹായത്തോടെ കണ്ടെടുത്തു.

പുന്നപ്ര സിഐ സ്റ്റെപ്റ്റോ ജോ ണ്‍, എസ്‌ഐമാരായ റെജിരാജ്, കെ.എസ്.സന്തോഷ്, സിപിഒമാരായ രതീഷ്, സിദ്ധിഖ്, ബിനു, അമര്‍ ജ്യോതി. സുമത്, കാര്‍ത്തിക എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ തെളിവെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by