Kerala

കടയ്‌ക്കലില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍, രക്ഷപ്പെടാന്‍ ഭാര്യ നടത്തിയ പ്രത്യാക്രമണത്തില്‍ റിയാസിനും പരിക്ക്

രാത്രി തസ്‌നിയുടെ വീട്ടിലെത്തിയ റിയാസ് ഭാര്യയുമായി വഴക്കായി

Published by

കൊല്ലം : കടയ്‌ക്കലില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് . കുന്നുംപുറം സ്വദേശി തസ്‌നിയെയാണ് ഭര്‍ത്താവ് റിയാസ് ആക്രമിച്ചത്.

രക്ഷപ്പെടാന്‍ പ്രത്യാക്രമണം നടത്തുന്നതിനിടെ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്‌ക്കും പരിക്കേറ്റു. വര്‍ഷങ്ങളായി ഭര്‍ത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ് യുവതി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

ഇന്നലെ രാത്രി തസ്‌നിയുടെ വീട്ടിലെത്തിയ റിയാസ് ഭാര്യയുമായി വഴക്കായി. ഇതിനിടെ തസ്‌നിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്‌നിയുടെ കൈക്കും വയറിനുമാണ് കുത്തേറ്റത്.

സംഭവം അറിഞ്ഞെത്തിയ കടയ്‌ക്കല്‍ പൊലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. തസ്‌നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്‌ക്ക് ശേഷം പൊലീസ് കസ്റ്റഡില്‍ എടുത്തു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by