Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് : അനന്തു സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് 2 കോടി നല്‍കി, ലാലി വിന്‍സന്റിന് 46 ലക്ഷം

ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി

Published by

ഇടുക്കി:കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആര്‍ ഫണ്ട്) വഴി പകുതി വിലയ്‌ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മുഖ്യ പ്രതി അനന്തുകൃഷ്ണനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ആള്‍ക്കാരില്‍ നിന്ന് സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടു കോടി രൂപ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കിയെന്നാണ് അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയത്. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം പൊലീസിന് വ്യക്തമായിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളില്‍ പിന്‍വലിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്‌ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയാണ്. അതിനിടെ,കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അനന്തു കൃഷ്ണന്‍ പ്രതിയായ കേസില്‍ ഏഴാം പ്രതിയായിരുന്നു ലാലി.എന്നാല്‍ ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by