Health

ക്യാൻസറിനെ തിരിച്ചറിയാം, പൂർണ്ണമായും സുഖപ്പെടുത്താം: അറിയേണ്ട കാര്യങ്ങൾ

Published by

ലോകത്തേറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നതിന്റെ പ്രധാനകാരണമായി പറയുന്നത് ക്യാന്‍സർ പോലുള്ള മാരകരോഗങ്ങളാണ്. ഈ മഹാരോഗത്തിന്റെ കടന്നു വരവ് വളരെ നിശബ്ദമാണ്. നിശബ്ദനായ കൊലയാളി എന്നാണ്, ഈ രോഗഭീകരന്റെ ഇരട്ടപ്പേരു പോലും. പല റിസ്ക് ഫാക്ടറുകളാണ്, ഇതിന്, കാരണമായി പറയുന്നത്. ഇതിൽ ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗം തന്നെ. സിഗററ്റ് രൂപത്തിലും, മുറുക്കിന്റെ കൂടെ പുകയിലയുടെ തന്നെ രൂപത്തിലുമൊക്കെ ഈ പദാർത്ഥം ശരീരത്തിലെത്തും. പൊതുവേ എല്ലാ ശരീരങ്ങളിലും തന്നെ ക്യാൻസറസ് ജീനുകളുണ്ട്, പക്ഷേ എല്ലാവർക്കും ഇത് വരില്ല, രോഗപ്രതിരൊധ ശേഷി, പാരമ്പര്യം, ചില റിസ്ക് ഫാക്ടറുകൾ എന്നിവയെ മുൻനിർത്തിയാണ്, ഈ അസുഖത്തിന്റെ നിലനില്‍പ്പ്. ഇതില്‍ റിസ്ക് ഫാക്ടറിൽ മുൻ നില്‍ക്കുന്ന പുകയില വളരെ അപകടകാരിയാണ്. മറ്റു റിസ്ക് ഫാക്റ്ററുകൾ ഇവയാണ്, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കപ്പെടുന്ന എണ്ണ, പാരമ്പര്യം, പുകയിലയുടെ വർദ്ധിച്ച ഉപയോഗം, ചില മരുന്നുകൾ, എന്നിവ.

പുകയില മൂലം പകരുന്ന പ്രധാന ക്യാൻസർ വായിൽ വരുന്നവയാണ്. വായ്‌ക്കുള്ളിൽ ആദ്യം വെളുത്ത പാട പോലെ കാണപ്പെടുന്ന ഇവ, പിന്നീട് ചുവന്ന് വ്രണങ്ങളായി രൂപാന്തരം പ്രാപിക്കും. ആദ്യ രണ്ട് സ്റ്റേജിനുള്ളിൽ അസുഖം മനസ്സിലാക്കാനായാൽ റേഡിയേഷൻ തെറാപ്പി കൊണ്ട് പരിഹാരം ഒരുപരിധി വരെ ഉണ്ടാക്കാം. പക്ഷേ ഏറ്റവും വേദനാജനകമായ കാര്യം രോഗം മൂർശ്ചിച്ചു കഴിയുമ്പോഴാകും രോഗി പോലും അറിയുക. അതോടെ ചികിത്സ വിഷമകരമാകും. കതിരിൽ കൊണ്ട് വളം വച്ചിട്ട് കാര്യമില്ലല്ലോ.

പുകവലി മൂലം ഉണ്ടാകുന്ന അസുഖമാണ്, ശ്വാസകോശ അർബുദം. പ്പ്രധനമായും ക്രോണിക്ക് സ്മോക്കേഴ്സിലാണ്, ഈ അസുഖം കാണപ്പെടുക. ഇവിടേയും പുകയിലയാണ്, അപകട കാരണം. ശ്വാസം മുട്ടല്‍ തുടങ്ങുമ്പോൾ തന്നെ ഈ അസുഖം സംശയിക്കാം എന്നാൽ അത് വലിവാണെന്നു കരുതി തള്ളിക്കളയരുത്, ചെയിന്‍ സ്മോക്കേഴ്സിന്റെ കാര്യത്തിലാണ്, ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്. ശ്വാസകോശം മുഴുവനായി അസുഖം കാർന്നു
കഴിഞ്ഞാൽ പിന്നീട് ഇത് ആമാശയത്തിലേയ്‌ക്കും ലിവറിലേയ്‌ക്കും ബാധിക്കുകയും ചെയ്യും. ആമാശയ അർബുദം, നാവിൽ വരുന്ന തരം, തൊണ്ടയിൽ വരുന്ന തരം ഇനിയുമുണ്ട് വകഭേദങ്ങൾ.

ക്യാന്‍സറിനേക്കാൾ അപകടകരമായ മറ്റ് അസുഖങ്ങൾ അവരുടെ ഊഴവും കാത്ത് നില്‍ക്കുന്നുണ്ട്. അത് ജീവിത ശൈലീ രോഗങ്ങളാണ്. പ്രധാനമായും നമ്മുടെ ഭക്ഷണ ചിട്ടകള്‍, ഉറക്കം, ജോലി എന്നിവയുടെ സ്വാധീനത്തില്‍ വരുന്ന അസുഖങ്ങളാനിത്. ഒരു പ്രത്യേക അസുഖമായി ഇതിനെ കാനാനാവില്ല, മറിച്ച് ഒരു കൂട്ടം അസുഖങ്ങളുടെ സമ്മേളനം എന്ന് കരുതിയാല്‍ മതി. ഹോർമോൺ കുത്തി വച്ച് തടി വയ്‌പ്പിച്ച് കൊന്ന് മാര്‍ക്കറ്റിലെത്തിക്കുന്ന കോഴിയിറച്ചി വർഗ്ഗങ്ങൾ കുട്ടികളിൽ പെട്ടെന്നുള്ള പ്രായപൂർത്തിയ്‌ക്ക് കാരണമാകുന്നുണ്ട്. അകാരണമായ ഭയം ഇത് കുട്ടികളിൽ ഉണ്ടാക്കുന്നതിനോടൊപ്പം, മാനസികമായ രീതിയിലേയ്‌ക്കും പ്രശ്നം പടരാം. ജോലിയിലുണ്ടാകുന്ന ടെന്‍ഷൻ , ഇടനേരങ്ങളിലുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരം ഇവ മനുഷ്യനെ എത്ര വലിയ അപകടത്തിലേയ്‌ക്കാണ്, തള്ളിവിടുന്നതെന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കണം.

നൂറു ശതമാനം പെർഫെക്ട് ആയിരിക്കാൻ ആർക്കും കഴിയില്ല. ഭക്ഷണ കാര്യത്തിലാണെങ്കിലും, രീതികളിലാണെങ്കിലും. ജോലിയിൽ ടെൻഷൻ സ്വാഭാവികം പക്ഷേ അതിനെ ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നത് നല്ലതാണ്. മുറുക്ക്, മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിച്ചാൽ തന്നെ നല്ലൊരു ശതമാനം അസുഖങ്ങളും ശരീരത്തി്‌ നിന്ന് അകന്നു നില്‍ക്കും. ഫാസ്റ്റ് ഫുഡ് സംസ്കാരം നാവിനു നല്ലതാണെങ്കിലും ശരീരത്തിന്, വളരെ അപകടമാണ്. ദിനം തോറുമുള്ള മാംസഭക്ഷണവും കഴിയുമെങ്കിൽ ഒഴിവാക്കുന്നത് നല്ലതു തന്നെ. ഒരു പരിധി വരെ ഇതൊക്കെ നിയന്ത്രിച്ചാല്‍ പ്രമേഹം എന്ന പ്രധാന ജീവിത ശൈലീ രോഗത്തേയും ചെറുക്കാം. പിന്നെ ആരോഗ്യകരമായി തുടരാന്‍ യോഗ പോലെയുള്ള എക്സര്‍സൈസ് പരിശീലിക്കുന്നത് വളരെ ഗുണം ചെയ്യും. ഒപ്പം മാസത്തില്‍ ഒരിക്കലെങ്കിലും ഉപവാസമെടുക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറത്താക്കി ശരീരം ക്ലീന്‍ ചെയ്യാന്‍ സഹായിക്കും. ഉപവാസമെന്നത് ശരീരത്തെ മാത്രമല്ല മനസ്സിനേയും ശുദ്ധമാക്കുന്നതാണ്.

പുകവലിയും പുകയിലയും ഒഴിവാക്കി നല്ല ഭക്ഷണരീതി ശീലിച്ച്, കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് ഒരുവിധം തെറ്റില്ലാത്ത ആരോഗ്യ രീതിയാണെന്നു പറയാം. നല്ല ശീലങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടാണ്, തുടങ്ങിയാൽ നിർത്താനും എളുപ്പമാണ്, പക്ഷേ നിലനിർത്തുന്നതിലാണ്, കാര്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Cancer