പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.അടൂര്‍ അമ്മകണ്ടകര സ്വദേശികളായ അമല്‍ (20) നിഷാന്ത്(23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ എം സി റോഡില്‍ അടൂര്‍ അരമനപ്പടിയിലായിരുന്നു അപകടമുണ്ടായത്. അടൂരില്‍ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക