Kerala

ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ബജറ്റ്; നികുതി സ്ലാബുകളിൽ 50% വർദ്ധന, സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി

Published by

തിരുവനന്തപുരം: ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. ഭൂനികുതി സ്ലാബുകളിൽ 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം വരും. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസും വർദ്ധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല.

വികെ മോഹൻ കമ്മിറ്റി ശുപാർശ അനുസരിച്ച് ഫീസുകൾ ഉയർത്താനും തീരുമാനമുണ്ട്. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by