Kerala

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്.

പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു.

ഇടത്തരം വരുമാനം ഉള്ളവർക്കായി സഹകരണ ഭവന പദ്ധതിയിലൂടെ നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം.

ബയോ എഥനോൾ വാണിജ്യടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by