പെരുമ്പാവൂർ : നാല് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25), ഒന്നരക്കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങൽ പറമ്പിൽ യദുകൃഷ്ണൻ (24) എന്നിവരേയാണ്
പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്ത് വെച്ചാണ് റോക്കി ദാസിനെ പിടികൂടിയത്. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു. രാത്രി കാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്. മഞ്ഞുമ്മൽ ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്.
ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് മഞ്ഞുമ്മൽ ഭാഗത്ത് സൂക്ഷിച്ച് വെച്ചതിനുശേഷം രാത്രികാലങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളും ഇയാളുടെ കസ്റ്റമേഴ്സ് ആയിരുന്നു.
പ്രതിയുടെ ബാഗിൽ നിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ ഇടവഴികളിലൂടെയായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്. കഞ്ചാവ് വിൽപ്പനയ്‌ക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പുക്കാട്ടു പടിയിൽ വച്ച് യദുകൃഷ്ണന പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കിയായിരുന്നു വിൽപ്പന.
പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ്.ഐമാരായ എ.ബി സതീഷ്, ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ കെ.എ നൗഷാദ്, പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി.വേണാട്ട്, സി.പി അൻസാർ,
റോബിൻ ജോയി മുഹമ്മദ് നൗഫൽ, ജഗതി, ബേനസീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക