കോട്ടയം: സംസ്ഥാനത്തെ ഏതു ജനദ്രോഹ നടപടിക്കും പിണറായി സര്‍ക്കാരിന് ഒറ്റ നായീകരണമേ ഉള്ളൂ: കേന്ദ്രം കണക്കില്‍ കവിഞ്ഞ് കടമെടുക്കാന്‍ അനുവദിക്കുന്നില്ല. നിലവില്‍ സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വായ്പ നിഷേധിച്ചതിനാലാണെന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. തിരിച്ചടയ്‌ക്കാന്‍ കിഫ്ബിക്കു വരുമാനമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വായ്പ നിഷേധിക്കുകയാണെന്നും ഇത് വികസന പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതു മൂലമാണ് വരുമാനമുണ്ടാക്കാന്‍ റോഡുകളില്‍ ടോള്‍ പിരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് മന്ത്രിയുടെ വ്യാഖ്യാനം.
സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി പലവഴിക്കും വായ്പകള്‍ സമാഹരിച്ചാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് കാലങ്ങളായി സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി എങ്ങനെയാണ് നിരന്തരം എടുത്തുകൂട്ടുന്ന വന്‍തുകുകള്‍ തിരിച്ചടയ്‌ക്കുക എന്നത് ആര്‍ക്കുമറിയില്ല. കെട്ടിട നിര്‍മ്മാണം പോലെ റിട്ടേണ്‍ ഇല്ലാത്ത പദ്ധതികളിലാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതും.
എങ്ങനെയാണ് വായ്പകള്‍ തിരിച്ചടയ്‌ക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അതിനു പോംവഴി എന്ന നിലയ്‌ക്കാണത്രെ കിഫ്ബി നിര്‍മ്മിക്കുന്ന റോഡില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക