Kerala

നീലേശ്വരത്ത് ആള്‍ക്കാരെ ആക്രമിച്ച കൃഷ്ണ പരുന്തിനെ നാടുകടത്തിയി’ട്ടും രക്ഷയില്ല, പരുന്ത് തിരിച്ചെത്തി വീണ്ടും ആക്രമണം തുടങ്ങി

പ്രദേശത്തെ താമസക്കാരിലാരോ വളര്‍ത്തിയ പരുന്താണിത്

Published by

കാസര്‍ഗോഡ് :നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച കൃഷ്ണ പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും പരുന്ത് തിരിച്ചെത്തി. പരുന്ത് 20 ഓളം പേരെയാണ് ഇതുവരെ ആക്രമിച്ചത്.

ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടത്. എന്നാല്‍ ആറ് ദിവസം കഴിഞ്ഞ് പരുന്ത് തിരിച്ചെത്തി.

ഈ പരുന്തിനൊപ്പം മറ്റൊരു പരുന്തും ഇവിടെ എത്തിയിട്ടുണ്ട്. ആളുകളെ പരുന്ത് ആക്രമിക്കുന്നുണ്ട്. വാഹനങ്ങളുടെ താക്കോലുകളടക്കം കൊത്തിയെടുത്ത് പറന്നു പോകുന്ന സംഭവങ്ങളുമുണ്ട്.

പ്രദേശത്തെ താമസക്കാരിലാരോ വളര്‍ത്തിയ പരുന്താണിത്. ശല്യമായപ്പോള്‍ പറത്തി വിട്ടതാണെന്നാണ് നിഗമനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by