Kerala

സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും പുനര്‍ നിയമനം നല്‍കണമെന്ന നിര്‍ദ്ദേശം വി സി തളളി

വിസിയുടെ ഉത്തരവ് തടയണമെന്ന ആവശ്യവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല

Published by

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ എ പ്രവീണിനും പരീക്ഷാ കണ്‍ട്രോളര്‍ ഡോ അനന്ത രശ്മിക്കും പുനര്‍ നിയമം നല്‍കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം നിയമപരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വിസി കെ ശിവ പ്രസാദ് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

പരീക്ഷാ കണ്‍ട്രോളറുടെ കാലാവധി ജനുവരി 24 നും രജിസ്ട്രാറുടേത് ചൊവ്വാഴ്ചയും അവസാനിച്ചു. കഴിഞ്ഞ 16ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിസി പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയുണ്ടായി.

ഇതിന് ശേഷം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് പരീക്ഷ കണ്‍ട്രോളര്‍ക്കും രജിസ്ട്രാര്‍ക്കും പുനര്‍ നിയമനം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ വിസി റദ്ദാക്കി. വിസിയുടെ ഉത്തരവ് തടയണമെന്ന ആവശ്യവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക