Kerala

സന്യാസം സ്വീകരിച്ച നടി നിഖില വിമലിന്റെ സഹോദരി പഠിപ്പില്‍ മിടുക്കത്തി, ജെഎന്‍യുവില്‍ പിച്ച്‍ഡി, കാലിഫോര്‍ണിയയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍…

തന്‍റെ ചേച്ചി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് അച്ഛന്‍റെ വേര്‍പാടിന്‍റെ ദുഖം താങ്ങാനാകാതെയാണെന്നാണ് നടി നിഖില വിമല്‍ പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനും അഖില വിമലുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന എസ്.ഡി. വേണുകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സന്യാസം സ്വീകരിച്ച ഈ പെണ്‍കുട്ടിയുടെ അക്കാദമികമിടുക്ക് പുറത്തുവരുന്നത്.

Published by

തിരുവനന്തപുരം: തന്റെ ചേച്ചി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് അച്ഛന്റെ വേര്‍പാടിന്റെ ദുഖം താങ്ങാനാകാതെയാണെന്നാണ് നടി നിഖില വിമല്‍ പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനും അഖില വിമലുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന എസ്.ഡി. വേണുകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സന്യാസം സ്വീകരിച്ച ഈ പെണ്‍കുട്ടിയുടെ അക്കാദമികമിടുക്ക് പുറത്തുവരുന്നത്.

എന്റെ ഒരു സുഹൃത്ത് കൂടി ആത്മീയ വഴിയിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് എസ്.ഡി. വേണുകുമാറിന്റെ കുറിപ്പ് തുടങ്ങുന്നത്. പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ വെച്ചാണ് അഖില വിമല്‍ ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയിൽ നിന്നും സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്.

മാതൃഭൂമി ദിനപത്രത്തിലെ മുന്‍ ബ്യൂറോ ചീഫായ വേണുകുമാര്‍ അഖില വിമലിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നത് കേട്ടാല്‍ നമ്മള്‍ ഒന്ന് അമ്പരന്ന് പോകും. ബിരുദാനന്തര ബിരുദ പഠനവും ഡോക്ടറേറ്റും ജെഎന്‍യുവില്‍ നിന്നാണ്. അതിനപ്പുറം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് ഡോക്ടറലും പഠിച്ച ശേഷമാണ് അഖില വിമല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്. അപ്പോള്‍ അച്ഛന്റെ വേര്‍പാടില്‍ നിന്നുള്ള ദുഖം കൊണ്ട്മാത്രമായിരിക്കില്ല സന്യാസം സ്വീകരിച്ചത്. മനസ്സുകൊണ്ട് ആത്മീയതയിലേക്ക് ഏറെ ദൂരം സഞ്ചരിച്ചിരിക്കണം എന്നുറപ്പ്. നടി നിഖില വിമലിന്റെ നിസ്സാരമായ വിശദീകരണത്തിനും അപ്പുറത്തുള്ള ഒരു മനസ്സ് ചേച്ചി അഖില വിമലിന് ഉണ്ടെന്നുറപ്പ്.

“സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോളാണ് അഖില വിമലിനെ പരിചയപ്പെടുന്നത്. നേത്രരോഗ ചികിത്സക്ക് കൂത്താട്ടുകുളം ശ്രീധരീയത്തിൽ പ്രവേശിപ്പിക്കപ്പെട്ട എന്റെ കൂട്ടുകാരൻ അനിൽ പ്രസാദിനെ (രാജനെ ) കാണാൻ പോയപ്പോഴാണ് പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടതിന് അവിടെ ചികിത്സയിലായിരുന്ന അഖിലയെ കാണുന്നത്. പിന്നെ അതു വലിയ അടുപ്പമായി വളർന്നു. ബിരുദ പഠനത്തിന് കൊച്ചിയിൽ എത്തിയപ്പോഴും ബിരുദാനന്തര പഠനത്തിന്നും ഗവേഷണത്തിനും ഡൽഹി ജെ. എൻ. യു വിൽ ചേർന്നപ്പോഴും ഒക്കെ ഞങ്ങൾ പരസ്പരം കാണുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തു കൊണ്ടിരുന്നു. ഇതിനിടെ നഷ്ടപ്പെട്ട കാഴ്ച ആയുർവ്വേദ ചികിത്സയിലൂടെ വീണ്ടെടുത്തു. മനസ്സ് ആത്മീയതയോടടുക്കുന്നത് മനസ്സിലാക്കിയത് FB പോസ്റ്റുകളിൽ നിന്നായിരുന്നു. അമേരിക്കയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി മടങ്ങി വന്നത് മാസങ്ങൾക്ക് മുമ്പാണ്. വന്ന ശേഷം വിളിച്ചിരുന്നു. ഹരിദ്വാർ കുംഭമേളക്ക് കോവിഡിനെ വക വയ്‌ക്കാതെ പോയ അഖില പ്രയാഗിൽ മഹാ കുംഭമേളക്ക് പോകുന്നു എന്ന് അന്ന് പറഞ്ഞിരുന്നു. പക്ഷേ സന്യാസം സ്വീകരിക്കാൻ താല്പര്യമുണ്ടെന്നറിഞ്ഞത് സന്യാസ ദീക്ഷ സ്വീകരിച്ച ശേഷമാണ് . സ്വാമിനിയാണിനി. സന്തോഷം, പ്രാർത്ഥന, ആശംസകൾ.”- ഇങ്ങിനെ പോകുന്നു വേണുകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക