Kerala

പമ്പാ നദിയില്‍ ഉല്ലാസ യാത്രയ്‌ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

രതീഷ് ഉള്‍പ്പെട്ട നാലംഗ സംഘത്തിന്റെ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു

Published by

ആലപ്പുഴ:പമ്പാ നദിയില്‍ ഉല്ലാസ യാത്രയ്‌ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടില്‍ പുത്തന്‍പുരയ്‌ക്കല്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് 25 )ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപമാണ് അപകടമുണ്ടായത്.

രതീഷ് ഉള്‍പ്പെട്ട നാലംഗ സംഘത്തിന്റെ ഉല്ലാസ യാത്രയ്‌ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു.നീന്തല്‍ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്‌ക്ക് മുങ്ങിത്താണു. അഗ്‌നിരക്ഷാ സേന എത്തിയാണ് ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. മാതാവ് ഉഷ, സഹോദരി രേഷ്മ.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by