Kerala

രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ശശി തരൂരിന് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്

Published by

ന്യൂദര്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ദല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു.

കേസ് ഏപ്രില്‍ 28 ന് പരിഗണിക്കും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഒരു ടെലിവിഷന്‍ ചാനലില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തി ശശിതരൂര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു, തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്.ശശി തരൂരിന്റെ വ്യാജ ആരോപണം തന്റെ തോല്‍വിക്ക് കാരണമായെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക