Kerala

മദ്യപിക്കുന്നതിനിടെ ഷിബിൻ സ്വവർഗ ലൈംഗികതയ്‌ക്ക് നിർബന്ധിച്ചു ; പിന്നാലെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്ന് ഹിജാസ്

Published by

കോഴിക്കോട് ; രാമനാട്ടുകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത് . ഷിബിൻ തന്നെ സ്വവർഗ ലൈംഗികതയ്‌ക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ഹിജാസ് പറഞ്ഞു.

രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് വൈകിട്ടോടെ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഷിബിനും , ഹിജാസും ഉൾപ്പെടെയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു . മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ഷിബിൻ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഹിജാസ് എതിർത്തു. ഇത് കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങിയെന്നാണ് ഹിജാസ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റുവീണ ഷിബിനെ കല്ലു കൊണ്ടു തലയ്‌ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by