തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‌വെയറില്‍ സാങ്കേതിക പ്രശ്‌നം കാരണമാണ് ശമ്പള വിതരണം വൈകുന്നതെന്ന് ട്രഷറി അധികൃതര്‍ പറഞ്ഞു. രാത്രിയ്‌ക്ക് മുമ്പ് മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചു.
ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതാണ് പതിവ്. എന്നാല്‍, ഇപ്രാവശ്യം വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയില്ല. ചില വകുപ്പുകളില്‍ മാത്രമാണ് ശമ്പള വിതരണം നടന്നത്.
ഏതാനും മാസം മുമ്പ് ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം ലഭിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. അന്ന് ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് ഒരു ദിവസം മുമ്പെ ശമ്പളം നല്‍കിയത്. ഇതിനുശേഷം പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ ഘട്ടം ഘട്ടമായിട്ടാണ് ശമ്പളം നല്‍കുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക