Kerala

ബിഡിജെഎസ് എന്‍ ഡി എയില്‍ തുടരും,പാലക്കാട് ബ്രൂവറിയെ അനുകൂലിക്കുന്നില്ല- തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തില്‍ എന്‍ഡിഎ ഒന്നുമല്ലാത്ത സമയത്ത് അവര്‍ക്കൊപ്പം കൂടിയതാണ് ബിഡിജെഎസ്

Published by

ആലപ്പുഴ : ബിഡിജെഎസ് എന്‍ ഡി എയില്‍ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ല.

എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാര്‍ത്ത വെറും പുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം പാര്‍ട്ടി സമ്മേളനത്തിനിടെ എന്‍ ഡി എ വിടണമെന്ന പ്രമേയം അവതരിപ്പിച്ചു എന്ന വാര്‍ത്ത ശരിയല്ല. മുന്നണി വിടണമെന്നും വേണ്ടെന്നും ഉളള അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തെറ്റായി വ്യാഖ്യാനിച്ചതാണ്.

രാഷ്‌ട്രീയത്തില്‍ സ്ഥിരമായി ശത്രുവോ മിത്രമോ ഇല്ല. കേരളത്തില്‍ എന്‍ഡിഎ ഒന്നുമല്ലാത്ത സമയത്ത് അവര്‍ക്കൊപ്പം കൂടിയതാണ് ബിഡിജെഎസ് എന്നും തുഷാര്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.അന്ന് അവര്‍ക്ക് ആറു ശതമാനം വോട്ടാണ് ഉണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വര്‍ധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായി.

ബിഡിജെഎസിന് എല്ലാ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യപെട്ടിട്ടുണ്ടെന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by