തിരുവനന്തപുരം ; പാലക്കാട് ബിജെപി യില്‍ പൊട്ടിത്തെറി എന്ന കട്ടില്‍ കണ്ട് ആരും പനിക്കണ്ടേന്ന് ബി.ജെ.പി വക്താവ് യുവരാജ് ഗോകുൽ . സ്വകാര്യ ചാനലിൽ നടന്ന ചർച്ചയ്‌ക്കിടെയും, , ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലും ഗോകുൽ ഇത് ആവർത്തിച്ചു .
‘ പാലക്കാട് ബിജെപി യില്‍ പൊട്ടിത്തെറി എന്ന കട്ടില്‍ കണ്ട് ആരും പനിക്കണ്ട…. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനും ഞങ്ങള്‍ക്കറിയാം….
സിപിഎം ലെ ഏര്യാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് ഏര്യാ സെക്രട്ടറിമാരെ കാണാതായി…. പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനെ കോണ്‍ഗ്രസ് കാംപിലും കാണാനില്ല….
ഇവരെല്ലാം കൂടെ ബിജെപി യെ പഠിപ്പിക്കാന്‍ വരലാണ്….‘ – യുവരാജ് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു . സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിൽ കെപി സിസി വക്താവായ സന്ദീപ് വാര്യരും പങ്കെടുത്തിരുന്നു .
പാലക്കാട് നഗരസഭയിലെ ബിജെപി അംഗങ്ങളെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് പരോക്ഷമായി പരാമർശിച്ചായിരുന്നു യുവരാജിന്റെ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: