Kerala

ചത്തത് രാധയെ കൊന്ന കടുവ തന്നെ, വസ്ത്രം, മുടി, കമ്മല്‍ എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി

Published by

വയനാട് : പഞ്ചാരക്കൊല്ലിയില്‍ ചത്തനിലയില്‍ കണ്ടെത്തിയത് രാധയെ കൊന്ന കടുവ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, മുടി, കമ്മല്‍ എന്നിവ നരഭോജി കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. കടുവയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കടുവയുടെ മരണകാരണം കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം. ഏറ്റുമുട്ടലില്‍ സംഭവിച്ചതുപോലുള്ള നാല് മുറിവുകളാണ് കഴുത്തിലുള്ളത്. ഉള്‍വനത്തില്‍ വെച്ച് വേറെ കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by