കോട്ടയം: കോട്ടയം നഗരസഭയിലെ മുന്‍ ക്ലര്‍ക്ക് അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 2.39 കോടി തട്ടിയെടുത്ത സംഭവത്തില്‍ സെക്രട്ടറിക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാല് ജീവനക്കാര്‍ക്ക് എതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ സെക്രട്ടറി ഒഴികെ മറ്റുള്ളവരെ മാത്രമാണ് സംഭവത്തിനു ശേഷം സസ്‌പെന്‍ഡു ചെയ്തത്. രാഷ്‌ട്രീയ താത്പര്യത്തില്‍ നടപടിയില്‍ നിന്ന് സെക്രട്ടറിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ആക്‌ഷേപം. സെക്രട്ടറി ബി. അനില്‍കുമാര്‍, സെക്രട്ടറിയുടെ പി.എ. ഫില്ലിസ് ഫെലിക്‌സ്, സൂപ്രണ്ട് എസ്.കെ. ശ്യം, അക്കൗണ്ടന്റ് വി.ജി. സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിയ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 211 കോടി കാണാതായെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക