തിരുവനന്തപുരം: കായികമേളയില്‍ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയത് പിന്‍വലിക്കാന്‍ തീരുമാനം. നാവമുകുന്ദ, മാര്‍ ബേസിലില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിക്കുന്നത്.
കഴിഞ്ഞ സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സമ്മാനദാനത്തെ ചൊല്ലി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ സ്‌കൂളുകളെ അടുത്ത കായിക മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. ഖേദം പ്രകടിപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. എന്നാല്‍ പ്രതിഷേധമുയര്‍ത്തിയ അധ്യാപകര്‍ക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോണ്‍ എം എല്‍ എ ഉന്നയിച്ച ഉപക്ഷേപത്തിനുളള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് വിലക്ക് പിന്‍വലിക്കുന്നത്.മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെയും അധികൃതര്‍ എറണാകുളത്ത് വെച്ച് കഴിഞ്ഞ നവംബര്‍ 8 മുതല്‍ 11 വരെ ഒളിമ്പിക്‌സ് മാതൃകയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ട്. മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക