Entertainment

തൃഷ സിനിമ മതിയാക്കുന്നു ?; രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

Published by

ഇന്നും തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ . ഒന്നിന് പിറകെ ഒന്നായി സൂപ്പർ സ്റ്റാർ ചിത്രങ്ങളാണ് തൃഷയെ തേടിയെത്തുന്നത്. സൂര്യ, അജിത്ത്, വിജയ്, കമൽ ഹാസൻ എന്നിങ്ങനെ തമിഴകത്തെ താരങ്ങൾക്ക് പുറമെ ടൊവിനോ തോമസ്, മോഹൻലാൽ എന്നിങ്ങനെയുള്ള മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളും തൃഷയുടേതായി പുറത്തുവന്നുകൊണ്ടിരിയ്‌ക്കുന്നു. ഇതിനിടയിൽ 25 വർഷത്തെ അഭിനയ ജീവിതത്തിൽ നിന്ന് തൃഷ പിന്മാറുന്നു എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ വേണ്ടിയാണ് തൃഷ അഭിനയ ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ . മുൻപൊരു അഭിമുഖത്തിൽ താരം ഇക്കാര്യം പറഞ്ഞിരുന്നു. തനിക്ക് മുഖ്യമന്ത്രി ആവാൻ ആഗ്രഹമുണ്ടെന്നാണ് താരം അന്ന് വ്യക്തമാക്കിയത്. താനൊരു കടുത്ത ജയലളിത ആരാധികയാണ് എന്ന തൃഷ പറഞ്ഞിരുന്നു. ജയലളിതയെ കണ്ട് തന്നെയാണ് രാഷട്രീയത്തിലേക്കിറങ്ങാനും മുഖ്യമന്ത്രിയാവാനുള്ള ഉള്ള ആഗ്രഹം പ്രകടിപ്പിച്ചത്

ഒരു ഘട്ടത്തിൽ വിവാഹം നിശ്ചയം കഴിഞ്ഞ് വരൻ തുടർന്ന് അഭിനയിക്കുവാൻ സമ്മതം നൽകില്ലെന്ന് പറഞ്ഞതിനാൽ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡിൽ സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് ഈ വിവരം പുറത്ത് വരുന്നത്.

വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതുകൊണ്ടാണോ തൃഷയും ഈ തീരുമാനമെടുക്കുന്നത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ തൃഷ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയാലും വിജയ് യുടെ പാർട്ടിയിൽ ചേരില്ല എന്നാണ് ചിലരുടെ നിരീക്ഷണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by