തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പുനസംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് എടുക്കുമെന്ന് രമേശ് ചെന്നിത്തല . മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള തര്‍ക്കങ്ങള്‍ ഇല്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്ത് , നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും അതിനായി കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പോകണമെന്നും അദ്‌ദേഹം അണികളോട് ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമുണ്ട്. അതിനാല്‍ കേരളത്തെ രക്ഷിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. അഴിമതി ആരോപണത്തില്‍ ഇപ്പോഴത്തെ പ്രതിപക്ഷവും തന്റെ കാലത്തെ പ്രതിപക്ഷവും ഷാര്‍പ്പാണെന്നും കൂടുതല്‍ ഷാര്‍പ്പാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക