Kerala

വിവരാവകാശനിയമത്തെ ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന്ന് വിവരാവകാശ കമ്മിഷണര്‍

Published by

തൊടുപുഴ: ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തും.ഓഫീസുകളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ , വിഷയാടിസ്ഥാനത്തിലുള്ള ഫയലുകളുടെ കാറ്റലോഗ് , സെക്ഷനുകളുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവ സംബന്ധിച്ച് വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തിയാല്‍ പകുതി അപേക്ഷകളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് കമീഷന്‍ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ ഓഫീസ് മേധാവികള്‍ സ്വീകരിക്കണം. അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാന്‍ നിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിക്ക് കഴിയില്ല. ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by