തിരുവനന്തപുരം : 2025-ലെ എസ്.ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ പുരസ്കാരം നോവലിസ്റ്റും നിരൂപകനും ചരിത്രകാരനുമായ പ്രൊഫ.എസ്.കെ. വസന്തന്. സാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗുരുശ്രേഷ്ഠന്‍മാര്‍ക്കുള്ളതാണ്, 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം.
എം.ലീലാവതി, ജി.ബാലകൃഷ്ണന്‍നായര്‍, അമ്പലപ്പുഴ രാമവര്‍മ്മ, ഒ.എന്‍.വി, സുകുമാർ അഴീക്കോട്, പുതുശ്ശേരി രാമചന്ദ്രന്‍, ബി. ഹൃദയകുമാരി, വി.എസ്.ശര്‍മ്മ, കെ.പി.ശങ്കരന്‍, എന്‍.ആര്‍.ഗോപിനാഥപിള്ള, എം.കെ.സാനു, ചാത്തനാത്ത് അച്യുതനുണ്ണി, എം.എം.ബഷീര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഗുപ്തന്‍നായര്‍ പുരസ്കാരം ലഭിച്ചത്.
2025 ഫെബ്രുവരി 9 ന് മാവേലിക്കര ഏ.ആര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് എസ്.ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.എം.ജി.ശശിഭൂഷണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക