തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റ് ഹൗസുകളില്‍ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭ്യമാകും. പൊതുമരുമത്തു വകുപ്പാണ് ഇവ സജ്ജമാക്കുന്നത്. 153 റസ്റ്റ് ഹൗസുകളാണ് കേരളത്തില്‍ നിലവിലുള്ളത്. ഉണ്ട്. 2021ല്‍ കേരള പിറവി ദിനത്തിലാണ് റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. 2024 ഡിസംബര്‍ 31 ഇതില്‍ 1160 മുറികള്‍.
2024 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം മൂന്നരലക്ഷത്തിലധികം പേര്‍ റൂമുകള്‍ ബുക്ക് ചെയ്തു. 21.21 കോടിയിലധികം രൂപ ഇതിലൂടെ ലഭിച്ചു. റസ്റ്റ് ഹൗസുകള്‍ കുറഞ്ഞ ചിലവില്‍ ബുക്ക് ചെയ്യുന്നതോടെ 2000 രൂപയുടെ ലാഭമാണ് ഓരോ വ്യക്തിക്കും ലഭിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്മുടിയില്‍ നവീകരണം പൂര്‍ത്തിയാക്കിയ റസ്സ് ഹൗസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക