Kerala

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ദേശീയ സാമൂഹിക സാമ്പത്തിക സാമ്പിള്‍ സര്‍വെ 80ാം റൗണ്ട് തുടങ്ങി

Published by

കോഴിക്കോട് : നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വെ 80ാം റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വെ തുടങ്ങി. എന്‍എസ്ഒ കോഴിക്കോട് റീജ്യനല്‍ ഓഫീസ് ആഭിമുഖ്യത്തിലാണ് കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ സര്‍വെ തുടങ്ങിയത്. ആശുപത്രി സന്ദര്‍ശനത്തിനും ആശുപത്രി വാസത്തിനും കുടുംബം ചെലവഴിച്ച തുക, ഗര്‍ഭ കാലത്തും പ്രസവത്തിന്റെ ആദ്യ 42 ദിവസങ്ങളിലും നടത്തിയ പരിപാലനവും അത് സംബന്ധമായ ചെലവുകളും, വാക്സിനേഷന്‍, കുടുംബാംഗങ്ങള്‍ക്കുള്ള വിവിധതരം അസുഖങ്ങള്‍ തുടങ്ങിയവയാണ് ആരോഗ്യ മോഡ്യൂളില്‍ രേഖപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, കുടുംബാംഗങ്ങളുടെ ഐസിടി വൈദഗ്ധ്യം തുടങ്ങിയവയാണ് മുഖ്യമായും ടെലി കമ്മ്യൂണിക്കേഷന്‍ മൊഡ്യൂളില്‍ രേഖപ്പെടുത്തുന്നത്. 80ാം റൗണ്ട് ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന് എന്‍എസ്ഒ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക