Kerala

കല്യാണി പ്രിയദർശൻ-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; സംഘം സഞ്ചരിച്ചിരുന്ന കാർ തകർത്ത് ഒറ്റയാൻ

Published by

തൃശൂർ: അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കായിരുന്നു ആക്രമണം.

ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ഒറ്റയാന്‍ കാര്‍ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്. ഒറ്റയാന്‍ ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ് എന്നാണ് വിവരം.

ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്. അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അരുണ്‍ ഡൊമിനിക് ഒരുക്കുന്ന കല്യാണി – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക