Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്; ദേവഹിതം അറിഞ്ഞ് പരിഷ്‌കാരം വേണം

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത് - 3

ബാബുകൃഷ്ണകലbyബാബുകൃഷ്ണകല
Jan 12, 2025, 09:04 am IST
inArticle

ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് പതിനെട്ടാം പടി കേന്ദ്രീകരിച്ചാണ്. ദേവഹിതം അനുകൂലമെങ്കില്‍ താന്ത്രിക വിധിപ്രകാരവും വാസ്തുശാസ്ത്രമനുസരിച്ചും പതിനെട്ടാംപടി പുനരുദ്ധരിക്കേണ്ട കാലമായി.

പതിനെട്ടാംപടി പുനരുദ്ധരിക്കണം

ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യമുണ്ട് പതിനെട്ടാംപടിക്ക്. ഐതീഹ്യപരമായി പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും 18 മലകളുടെ ദേവതകളെ കുടിയിരുത്തിയ സ്ഥാനം എന്നതിതാണ് പ്രാധാന്യം. കാനന ദേവനായ അയ്യപ്പനെ വണങ്ങുന്നതിനു മുമ്പ് 18 മലദൈവങ്ങളേയും തൊഴുത് പടി കയറുന്ന സങ്കല്‍പ്പമാണ് ഇവിടെ. 18 മലദേവതകളെ ആവാഹിച്ച് ഗിരിദേവതാസങ്കല്‍പ്പത്തിലാണ് പടിപൂജ. ഉച്ചപൂജാ വേളയില്‍ ഹവിസ് പടിയില്‍ തൂകുന്നുമുണ്ട്.

ശബരിമല ക്ഷേത്രം പുല്ലു മേഞ്ഞിരുന്ന കാലം മുതല്‍ പതിനെട്ടാംപടിയുണ്ട്. കാനന ക്ഷേത്രമായതിനാല്‍ വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം കൂടി കണക്കിലെടുത്താവണം 15 അടിയിലേറെ ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രധാനപ്രവേശന കവാടവും പതിനെട്ടാം പടിയാണ്.

നട തുറക്കുമ്പോള്‍ മുതല്‍ പതിനെട്ടാം പടി കയറാനുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. തിരക്കേറുന്ന ദിനങ്ങളില്‍ ദര്‍ശനത്തിനുള്ള കാത്തുനില്‍പ് മണിക്കുറുകള്‍ നീളും. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി കയറാന്‍.

മണ്ഡല മകരവിളക്കു കാലത്തും മാസപൂജാ സമയങ്ങളിലുമെല്ലാം ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകാറുള്ളത്. മകരവിളക്ക് സമയത്ത് പമ്പയിലേക്കു വരെ ഈ ക്യൂ നീളുന്നു. കുടിവെള്ളം കിട്ടാതെ, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് ഭക്തര്‍ കമ്പിവേലിക്കും വടത്തിനുമിടയില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനെട്ടാംപടിയില്‍ കൂടി കൂടുതല്‍ ഭക്തരെ കടത്തിവിട്ടെങ്കിലേ നീണ്ട നിരയുടെ നീളവും സമയവും കുറയ്‌ക്കാനാകൂ.

ഭക്തജനബാഹുല്യം എത്രകണ്ട് വര്‍ദ്ധിച്ചാലും അഞ്ചടി വീതിയുള്ള പടിയില്‍ കൂടിയേ ഇരുമുടിക്കെട്ടുമായി എത്തിയ മുഴുവന്‍ തീത്ഥാടകരും കടന്നു പോകു. പതിനെട്ടാം പടിക്ക് മേല്‍ക്കൂര വന്നതോടെ പടിയുടെ വീതി വീണ്ടും കുറഞ്ഞു. ഭക്തരെ സഹായികുന്നതിന് ഇരുവശത്തുമായി രണ്ടു ഡസന്‍ പോലീസുകാര്‍ കൂടി നിലയുറപ്പിക്കുന്നതോടെ ഭക്തര്‍ക്കു കയറാനുള്ള ഇടം മൂന്നടിയിലും കുറവാകും.

പടിയില്‍ തൂണുകളില്ലാതിരുന്ന കാലത്ത് പരിചയ സമ്പന്നരായവരുടെ നിയന്ത്രണത്തില്‍ മിനിറ്റില്‍ 90 തീര്‍ത്ഥാടകര്‍ വരെ പടി കയറിയിരുന്നു. എന്നാലിപ്പോള്‍ അമ്പതില്‍ താഴെ ഭക്തരാണ് ഒരു മിനിറ്റില്‍ പടി കയറുന്നത്. കുട്ടികളും വൃദ്ധരും ദിവ്യാംഗരും പടികയറുമ്പോള്‍ ഈ എണ്ണം നേര്‍ പകുതിയാകും.

ഈ തിരക്കിനിടയിലും പോലീസിനു ചില ചില്ലറ പിആര്‍ ജോലിയുണ്ട്. പോലീസിന്റെ സേവനം ക്യാമറയില്‍ പകര്‍ത്താന്‍ അത്യാവശ്യ സൗകര്യമൊരുക്കുന്നതും പടികയറ്റത്തിന്റെ വേഗത ചിലപ്പോള്‍ കുറയ്‌ക്കുന്നു. പതിനെട്ടാംപടിയിലെ ചെറിയ തടസം പോലും മണിക്കൂറുകള്‍ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇക്കാര്യത്തിലൊരു പുനരാലോചന അനിവാര്യമാണ്.

ദേവഹിതത്തോടെ പതിനെട്ടാംപടിയുടെ പുനരുദ്ധാരണം നടക്കണം. വാസ്തു ശാസ്ത്രമനുസരിച്ചും താന്ത്രിക വിധിപ്രകാരവും പതിനെട്ടാംപടിക്ക് വീതികൂട്ടാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

പുരാതന നിര്‍മിതി ആയതിനാലും കാനന ക്ഷേത്രമെന്ന പ്രത്യേകത കൊണ്ടും നിലവിലുള്ള പതിനെട്ടാംപടിക്ക് ഒരു മാറ്റവും വരുത്താതെ ഇരു വശങ്ങളിലുമായി പടിയുടെ പുനരുദ്ധാരണം നടത്താമെന്നാണ് വാസ്തുശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.

1950 ല്‍ ശബരിമല ക്ഷേത്രം ചിലര്‍ തീവച്ചു നശിപ്പിച്ചതിനു ശേഷം ശ്രീകോവിലും അയ്യപ്പ വിഗ്രഹവും പുനര്‍നിര്‍മിച്ചതാണ്. പഴയ കാലത്ത് പതിനെട്ടാംപടിക്കു താഴെ ക്ഷേത്രത്തിനു നാലു വശത്തുമുണ്ടായിരുന്ന കിടങ്ങും പാത്രക്കുളവും മാറ്റി.
ഭസ്മക്കുളത്തിനു സ്ഥാനം മാറി. വാസ്തു വിരുദ്ധവും താന്ത്രിക വിധിക്ക് വിപരീതവുമായ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്ഥാന ചലനങ്ങളും ശബരിമലയില്‍ മുമ്പുണ്ടായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനമല്ല വേണ്ടത്. തന്ത്രി മുഖ്യരുടേയും വാസ്തുശാസ്ത്ര വിദഗ്ധരുടേയും അഭിപ്രായം തേടി ദേവഹിതം അറിഞ്ഞ് പതിനെട്ടാംപടിക്ക് കാലോചിതമായ പുനരുദ്ധാരണം നടത്തണം.

നിലവിലുള്ളതിന്റെ മൂന്നിരട്ടി ഭക്തര്‍ക്ക് ഇതോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്താനും സാധിക്കും.

(തുടരും)

Tags: Kerala GovernmentSabarimala templeAyyappa devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.