വിശദവിവരങ്ങള്‍ www.esic.gov.in/recruitmenst ല്‍
ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യുപിഎസ്‌സി-സിഎംഎസ്ഇ 2022, 2023 റാങ്കുകാര്‍ക്കാണ് അവസരം
ഇഎസ്‌ഐസി ഹോസ്പിറ്റലുകള്‍/ഡിസ്‌പെന്‍സറികളിലേക്ക് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ (ഗ്രേഡ് 2) നിയമിക്കുന്നതിന് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. യുപിഎസ്‌സിയുടെ 2022, 2023 വര്‍ഷത്തെ കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷാ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കാണ് (സിഎംഎസ്ഇ-2022/2023) അവസരം.
ഒഴിവുകള്‍- ആകെ 608 (ജനറല്‍ 254, എസ്‌സി 63, എസ്ടി 53, ഒബിസി 178, ഇഡബ്ല്യുഎസ് 60), ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 90 ഒഴിവുകളില്‍ നിയമനം ലഭിക്കും. ശമ്പള നിരക്ക് 56100-1,77,500 രൂപ. നോണ്‍ പ്രാക്ടീസിംഗ് അലവന്‍സിന് അര്‍ഹതയുണ്ട്. ക്ഷാമബത്ത, വീട്ടുവാടകബത്ത ഉള്‍പ്പെടെയുള്ള മറ്റാനുകൂല്യങ്ങളും ലഭ്യമാകും.
യോഗ്യത: അംഗീകൃത എംബിബിഎസ് ബിരുദം. കമ്പല്‍സറി റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ പൂര്‍ത്തിയാക്കിയിരിക്കണം. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം നിയമനത്തിന് മുമ്പ് പൂര്‍ത്തിയാക്കിയാല്‍ മതി. പ്രായപരിധി 35 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.esic.gov.in/recruitments ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 31 വരെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
സെലക്ഷന്‍: യുപിഎസ്‌സിയുടെ സിഎംഎസ്ഇ 2022, 2023 റാങ്ക് അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്.
കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ ഇഎസ്‌ഐസി ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഒഴിവുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക