ഭാവ് നഗര്‍(ഗുജറാത്ത്): സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വനിതാ ഫൈനലില്‍ കേരളവും റെയില്‍വേസും കിരീടത്തിനായി ഏറ്റുമുട്ടും. ദല്‍ഹിയെ 69-62ന് പരാജയപ്പെടുത്തിയാണ് കേരള വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുജറാത്തിലെ ഭാവ്നഗര്‍ സിദ്സാര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഫൈനലില്‍ തമിഴ്‌നാടും പഞ്ചാബും ആണ് ഏറ്റുമുട്ടുക.
ഫൈനലിലന്‍ കേരള വനിതകളുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന ഇന്ത്യന്‍ റെയില്‍വേസ് സെമിയില്‍ തമിഴ്‌നാടിനെയാണ് പാരജയപ്പെടുത്തിയത്.
സെമിയില്‍ ശ്രീകലയാണ് കേരളത്തിന്റെ ടോപ് സ്‌കോറെര്‍ , സൂസന്‍ ഫ്‌ളോററ്റിന 12 പോയിന്റും 16 റീബൗണ്ടും 5 ബ്ലോക്കുകളും നേടിയപ്പോള്‍ സ്വപ്ന മെറിന്‍ ജിജു 12 പോയിന്റും 12 റീബൗണ്ടുകളുമായി കേരളത്തിന്റെ വിജയം സുനിശ്ചിതമാക്കി ഡല്‍ഹി ക്കു വേണ്ടി നര്‍മ്മരത 17 പോയിന്റും ഗരിമയും. ഗോസവോമിക്ക് 15 പോയിന്റ് നേടി.
പുരുഷന്മാരില്‍ 33-22 ന് മുന്നിട്ട് നിന്ന ശേഷം കര്‍ണാടകയെ (7851) തോല്‍പിച്ചു,തമിഴ് നാട് ഫൈനലില്‍ പ്രവേശിച്ചു അനന്തരാജ് 17 പോയിന്റുമായി ടോപ് സ്‌കോറര്‍, അരവിന്ദ് കുമാര്‍ 16 പോയിന്റും , മുയിന്‍ ബെക്ക് 12 സ്‌കോര്‍ ചെയ്ത കര്‍ണാടക വേണ്ടി സുമന്ത് സത്യനാരായണ, അഭിഷേക് ഗൗഡ എന്നിവര്‍ യഥാക്രമം 1 3 11 പോയിന്റു സംഭാവന നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക